സൈബര്‍ ക്രൈം ; നിയമ ഭേദഗതിക്ക് ഗവര്‍ണറുടെ അനുമതി

കനത്ത എതിര്‍പ്പുകള്‍ക്ക് ഇടയില്‍ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതിക്ക് ഗവര്‍ണറുടെ അംഗീകാരം. നിലവിലുള്ള പൊലീസ് നിയമത്തില്‍ 118 എ വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ സൈബര്‍ ആക്രമണക്കേസുകളില്‍ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം ലഭിക്കും. 2000-ലെ ഐ.ടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ടായി. അതു മറികടക്കാനാണ് മന്ത്രിസഭയോഗം നിയമഭേദഗതി കൊണ്ട് വന്നത്.

118 എ വകുപ്പാണ് നിലവില്‍ കൂട്ടിച്ചേര്‍ത്തത്. അപകീര്‍ത്തിപ്പെടുത്തലിന് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്ന് വന്നിരിന്നു. എന്നാല്‍ മാധ്യമങ്ങളെ ഒരുതരത്തിലും ഭേദഗതി ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നിയമ ഭേദഗതി അംഗീകരിക്കുരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവര്‍ണറെ കണ്ടിരുന്നു. പ്രതിപക്ഷവും സി.പി.ഐയും എതിര്‍പ്പറിയിച്ചിരിന്നു. ഇതെല്ലാം മറികടന്നുള്ള ഗവര്‍ണറുടെ തീരുമാനം സര്‍ക്കാറിന് വലിയ ആശ്വാസമാണ്.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടായി. അതു മറികടക്കാനാണ് മന്ത്രിസഭയോഗം നിയമഭേദഗതി കൊണ്ട് വന്നത്. 118 A വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. അതേസമയം സര്‍ക്കാരിനു എതിരെ ഉയരുന്ന ആരോപണങ്ങള്‍ തടയാന്‍ വേണ്ടിയാണു ഇത്തരം ഒരു നിയമം കൊണ്ട് വന്നത് എന്നാണ് പരക്കെ ഉയരുന്ന ആരോപണം. നിയമം വളച്ചൊടിക്കാനും പോലീസിനും അധികാരികള്‍ക്കും കഴിയും എന്നും ആരോപണം ഉയരുന്നുണ്ട്.