കിഫ്ബിയിലും അന്വേഷണം നടത്താന്‍ ഇ.ഡി
കിഫ്ബിയിലും അന്വേഷണം നടത്താന്‍ ഇ.ഡി. കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ്പ സ്വീകരിച്ചതിനെ കുറിച്ചാണ് അന്വേഷണം നടത്തുക. മസാല ബോണ്ടിനെക്കുറിച്ച് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. വിദേശ നാണയ വിനിമയചട്ടം ലംഘിച്ചാണോയെന്നാണ് പരിശോധിക്കുക. ആര്‍.ബി.ഐയോട് വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കത്തയച്ചു.
കിഫ്ബിക്കെതിരെ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത് എന്നാണ് വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. സി.എ.ജിക്ക് ഇ.ഡി പറഞ്ഞതെന്താണെന്ന് ബോധ്യമായി. പ്രതിപക്ഷ നേതാവിനാണ് ഇപ്പോഴും ഒന്നും മനസിലാകാത്തത്. പ്രതിപക്ഷം ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണ്. സി.എ.ജി റിപ്പോര്‍ട്ടിന് പിന്നില്‍ പ്രത്യേത അജണ്ടയുണ്ട്. ആ ചൂണ്ടയില്‍ പ്രതിപക്ഷം കൃത്യമായി കൊത്തി. അട്ടിമറിയെ ചെറുക്കുകയാണ് നമ്മുടെ കടമ. ആര്‍.ബി.ഐ അനുമതി എവിടെയും വലിച്ചിഴച്ചിട്ടില്ല. വിഷയത്തില്‍ സ്പീക്കറുടെ കത്ത് കിട്ടി. കത്തിന് കൃത്യാമായി മറുപടി നല്‍കും. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മസാല ബോണ്ടിന് ആര്‍.ബി.ഐ അനുമതിയുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അടിസ്ഥാന രഹിതമായ വാദങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാരിനെ സ്തംഭിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടില്‍ ഉള്ളത് എന്നുമാണ് തോമസ് ഐസക്ക് പറയുന്നത്.