പൊലീസ് ആക്ടിന്റെ ഭേദഗതി ; അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യം : കെ. സുരേന്ദ്രന്‍
സംസ്ഥാനത്ത് നടപ്പിലാക്കിയ പൊലീസ് ആക്ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഭേദഗതി അഭിപ്രായ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാണ്. ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് മുഖ്യമന്ത്രി ഭേദഗതി കൊണ്ടുവന്നത്. സമൂഹ മാധ്യമങ്ങളെ മാത്രമല്ല മുഖ്യധാര മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള നീക്കമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
അതേസമയം, പൊലീസ് ആക്ടിലെ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന ആക്ഷേപങ്ങള്‍ക്കിടെ, നിയമഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വിജ്ഞാപനം പുറത്തിറങ്ങി. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം ഏത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റമാകും. എന്നാല്‍, സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ചെറുക്കാന്‍ പര്യാപ്ത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തില്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. പൊലീസ് ആക്ട് ഭേദഗതി ആശങ്ക വേണ്ടെന്നും,പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം കനത്ത പ്രതിഷേധമാണ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇന്നലെയാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതിക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചത്. നിലവിലുള്ള പൊലീസ് നിയമത്തില്‍ 118 എ വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ സൈബര്‍ ആക്രമണക്കേസുകളില്‍ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം ലഭിക്കും.
2000-ലെ ഐ.ടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ടായി. അതു മറികടക്കാനാണ് മന്ത്രിസഭയോഗം നിയമഭേദഗതി കൊണ്ട് വന്നത്.