പിണറായി വിജയന്‍ സിപിഎം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു’ എന്ന് സനല്‍ കുമാര്‍ ശശിധരന്‍
പുതിയ പോലീസ് നയത്തിന് എതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി എം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സനല്‍ കുമാര്‍ ശശിധരന്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തന്നെ താല്‍ക്കാലികമായി പിന്‍വലിച്ച സംഭവത്തില്‍ ആയിരുന്നു സനല്‍ കുമാര്‍ ശശിധരന്റെ പ്രതികരണം. പിണറായി വിജയന്‍ സി പി എം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് പാര്‍ട്ടിക്ക് അഹിതമായി മാറിയതെന്നും അദ്ദേഹം ചോദിച്ചു.
‘പിണറായി സിപിഎം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് പാര്‍ട്ടിക്ക് അഹിതമായി മാറി?’ – ഇങ്ങനെയാണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് നിയമഭേദഗതി പരിശോധിക്കും എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്.
കഴിഞ്ഞദിവസം പൊലീസ് നിയമ ഭേദഗതിയിലെ 118 എയ്ക്ക് എതിരെയും സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത് എത്തിയിരുന്നു. 118A കരി നിയമമൊന്നുമല്ലെന്നും നഗ്‌നനായ രാജാവിന് ശിഷ്ടകാലം കഞ്ഞികുടിച്ചുപോകാനുള്ള അരി നിയമമാണെന്നും ആയിരുന്നു കുറിച്ചത്.
ആ കുറിപ്പ് ഇങ്ങനെ,
‘രാജാവ് നഗ്‌നനാണ്. പരിവാരങ്ങളും ജനതയും പണ്ടേ നഗ്‌നരാണ്. പക്ഷേ രാജാവ് എഴുന്നള്ളുമ്പോള്‍ സത്യം വിളിച്ചുപറഞ്ഞാല്‍ അത് അപകീര്‍ത്തികരമാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്! #118A കരി നിയമമൊന്നുമല്ല. നഗ്‌നനായ രാജാവിന് ശിഷ്ടകാലം കഞ്ഞികുടിച്ചുപോകാനുള്ള അരി നിയമമാണ്. #%€ സിന്ദാബാദ്!’