എന്‍ഫോഴ്‌സ്‌മെന്റ് കേസ് റദ്ദാക്കണമെന്ന ബിനീഷിന്റെ ഹര്‍ജി ഹൈക്കോടതി തളളി

കേസ് റദ്ദാക്കാണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തളളി. ഇ.ഡി തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നായിരുന്നു ബിനീഷിന്റെ വാദം. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെതിരെ എന്‍ഫോഴ്സ്മെന്റ് കൂടുതല്‍ തെളിവുകള്‍ ഇന്ന് ബംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ബിനീഷിന്റെ ബിനാമികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇ.ഡി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഇവരോടൊപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയെ ഇ.ഡി അറിയിച്ചിട്ടുണ്ട്.

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതിനു പിന്നാലെ ബിനീഷിന്റെ തിരുവനന്തപുരത്തെ ‘കോടിയേരി’ വീടും ഭാര്യയുടെയും ബിനാമികളുടെയും സ്വത്തും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. കളളപ്പണ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. സ്വത്ത് കൈമാറ്റം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐ.ജി ഇ.ഡി കത്തും കൈമാറിയിരുന്നു.