ചുഴലിക്കാറ്റ് ഭീതി ഒഴിയുന്നു ; അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി
തമിഴ് നാടിനെ ഭീതിയിലാഴ്ത്തിയ നിവര്‍ ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് ശക്തി കുറഞ്ഞ് നിവര്‍ തീവ്ര ചുഴലിക്കാറ്റായി മാറി എന്നാണ് റിപ്പോര്‍ട്ട്. രാത്രി 10 മണിയോടെ കാറ്റ് ദുര്‍ബലമാകുമെന്നാണ് റിപ്പോര്‍ട്ട്. നിവറിന്റെ വേഗം 135 കിമി പ്രവചിക്കപ്പെട്ട സ്ഥാനത്ത് 65-75 കിമ വേഗമായി കുറയുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇതോടെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ചെന്നൈയില്‍ അടച്ചിട്ട റോഡുകള്‍ തുറന്നു.
അതേസമയം തമിഴ്‌നാട്ടിലെ തീര പ്രദേശങ്ങളില്‍ മഴ ശക്തമാവുകയാണ്. ചെന്നൈ, തിരുവള്ളൂര്‍, വിളുപുരം എന്നിവിടങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ചെമ്പരാപ്പാക്കം തടാകത്തില്‍ നിന്ന് വെള്ളം വിടുന്നത് 1500 ഘനയടിയാക്കി കുറച്ചു.