റെയ്ഡ് വിവരങ്ങള്‍ പുറത്തുവിട്ട വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം : തോമസ് ഐസക്ക്

കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയില്‍ നടന്ന റെയ്ഡിന്റ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക് രംഗത്ത് . വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സര്‍ക്കാര്‍ പരിശോധിക്കും. ഓപറേഷന്‍ ബചതിന്റെ ഭാ?ഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. ചിട്ടികളിലെ ക്രമക്കേടുമയി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയത്.

ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് നടപടി. 40 ബ്രാഞ്ചുകളില്‍ പരിശോധന നടത്തിയതില്‍ 20 ബ്രാഞ്ചുകളില്‍ വ്യാപക ക്രമക്കേടെന്നാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. ഇതിനു പുറമേ 10 ബ്രാഞ്ചുകളില്‍ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.

കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലന്‍സ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇടപാടുകളില്‍ വ്യക്തതയില്ലായ്മ കണ്ടെത്തിയത്. ഇതിനു പുറമേ പണം വകമാറ്റി ചെലവിട്ടുവെന്നത് സംബന്ധിച്ചും വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നു. കെഎസ്എഫ്ഇയുടെ എതിരാളികള്‍ക്ക് ഒരു പോലെ ആയുധമായ പരിശോധന മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.

ഓപറേഷന്‍ ബചത് എന്ന പേരിലാണ് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. 40 ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ബിനാമി പേരുകളില്‍ ജീവനക്കാര്‍ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്നും സംശയമുണ്ട്. വിജിലന്‍സ് പരിശോധന ഇന്നും തുടരുന്നുണ്ട്.