ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി
വടക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 കവിഞ്ഞു. ഗാരിന്‍ ക്വേഷേബിലെ നെല്‍പ്പടത്താണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഗ്രാമവാസികള്‍ പതിമൂന്ന് വര്‍ഷം കൂടി നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയപ്പോഴായിരുന്നു ആക്രമണം.
കര്‍ഷകരെ വളഞ്ഞ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സോകോട്ടോയില്‍ നിന്നുള്ളവരാണ്. ഇനിയും കുറച്ചുപേരെ കണ്ടെത്താനുണ്ടെന്നും അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാന്നാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎന്‍ ഹ്യുമാനറ്റേറിയന്‍ കോഡിനറ്റര്‍ എഡ്വേര്‍ഡ് കലോണ്‍ പറയുന്നതനുസരിച്ച് ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നാണ്. ഇതിനെതിരെ പ്രവരത്തിച്ച മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഭരണകൂടത്തിന് സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.