ഒരു വര്‍ഷത്തിനുള്ളില്‍ 23 കുട്ടികളുടെ ‘അച്ഛന്‍’ ആയ യുവാവിന് എതിരെ അന്വേഷണം
ഓസ്‌ട്രേലിയയിലാണ് കേട്ടാല്‍ അത്ഭുതം എന്ന് തോന്നുന്ന സംഭവം നടന്നത് . അലന്‍ ഫാന്‍ എന്ന യുവാവ് ആണ് വാര്‍ത്തയിലെ താരം. ഓസ്ട്രേലിയയില്‍ ശുക്ലം ദാനം ചെയ്യുന്നതില്‍ വളരെ പ്രശസ്തന്‍ ആണ് ഇയാള്‍ . തന്റെ വംശവും ശുക്ലവും കാരണം സ്ത്രീകള്‍ തന്നെ ഇഷ്ടപ്പെടുന്നുവെന്നാണ് ഈ യുവാവ് പറയുന്നത്. തുടക്കത്തില്‍ ഒരു രസത്തിന് sperm donate ചെയ്ത ഇയാള്‍ എന്നാല്‍ ഇപ്പോള്‍ 23 കുട്ടികളുടെ അച്ഛനാകുകയായിരുന്നു. ഇതോടെ യുവാവിന്റെ ഈ പ്രവൃത്തിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
നാല്പതുകാരന്‍ ആയ ഇയാള്‍ക്ക് എതിരെ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ചില ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ അലനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. നിയമത്തിന് വിധേയമായി ക്ലിനിക്കില്‍ ബീജം ദാനം ചെയ്യുകയും നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുകയും ചെയ്തുവെന്നാണ് അലനെതിരെയുള്ള ആരോപണം. ഓസ്ട്രേലിയയിലെ വിക്ടോറിയ നിയമപ്രകാരം ഒരു പുരുഷന് 10 കുടുംബം മാത്രമേ സൃഷ്ടിക്കാന്‍ പാടുള്ളൂ. അതേസമയം, സ്ത്രീകളെ നിരസിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അലന്‍ പറയുന്നു. ഇക്കാരണത്താല്‍ ഇയാള്‍ ദിവസവും മൂന്ന് സ്ത്രീകള്‍ക്ക് സ്‌പേം ദാനം ചെയ്യുന്നുണ്ട്.
ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അലന്‍ രണ്ട് കുട്ടികളുടെ പിതാവാണ്. എന്നാല്‍ ഇയാള്‍ സ്വകാര്യമായി ബീജം ദാനം ചെയ്യുകയും 23 ഓളം കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ഇയാള്‍ രജിസ്റ്റര്‍ ചെയ്ത ഫെര്‍ട്ടിലിറ്റി സെന്ററിലും ശുക്ലം ദാനം ചെയ്യുന്നുണ്ട്.