പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി സംസ്ഥാന സര്‍ക്കാര്‍

ഐ.ടി. പദ്ധതികളില്‍നിന്നും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ(PWC) രണ്ടു വര്‍ഷത്തേക്ക് സര്‍ക്കാര്‍ വിലക്കി. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു, യോഗ്യതയില്ലാത്ത ആളെ നിയമിച്ചു എന്നിവ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. കെ-ഫോണുമായി പ്രൈസാവാട്ടര്‍ബൈസ് കൂപ്പേഴ്‌സിന് കരാറുണ്ടെങ്കിലും അതും പുതുക്കിനല്‍കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐ.ടി വകുപ്പിലെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് പിഡബ്യൂസി ആയിരുന്നു. ഇതേത്തുടര്‍ന്നാണ് കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായാണ് സ്വപ്നയെ നിയമിച്ചിരുന്നത്. നിയമനത്തിനായി സ്വപ്ന സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വിവാദമായതിനെ തുടര്‍ന്ന് ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്നും പിഡബ്യൂസിയെ ഒഴിവാക്കിയിരുന്നു. അതേസമയം അസ്വപ്ന സുരേഷിന്റെ നിയമനമാണ് വിലക്കിന് കാരണമെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.