ജനുവരി 15 മുതല്‍ മൊബൈല്‍ നമ്പര്‍ 11 അക്കമായി മാറും
ലാന്‍ഡ്ലൈനില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വിളിക്കുന്നതിന് ഉപയോക്താക്കള്‍ ജനുവരി 1 മുതല്‍ നമ്പറിന് മുമ്പായി പൂജ്യം (0) ഇടുന്നത് നിര്‍ബന്ധമാകുന്നു. ഇതുമായി ബന്ധപ്പെട്ട TRAI യുടെ നിര്‍ദ്ദേശം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അംഗീകരിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2020 മെയ് 29 ന് നമ്പറിന് മുമ്പ് ‘പൂജ്യം’ (0) ചേര്‍ക്കാനുള്ള ശുപാര്‍ശ ചെയ്തിരുന്നു.
ഇതുവഴി ടെലികോം സേവന ദാതാക്കളായ കമ്പനികള്‍ക്ക് കൂടുതല്‍ നമ്പറുകള്‍ സൃഷ്ടിക്കാനുള്ള സംവിധാനം ഉണ്ടാകും. ഡയലിംഗ് രീതിയിലുള്ള ഈ മാറ്റം ടെലികോം കമ്പനികള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ക്കായി 254.4 കോടി അധിക നമ്പറുകള്‍ സൃഷ്ടിക്കാന്‍ അനുവദിക്കും. ഇത് ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കും.
ലാന്‍ഡ്ലൈനില്‍ നിന്ന് മൊബൈലിലേക്ക് നമ്പര്‍ ഡയല്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്താനുള്ള TRAI യുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതായി നവംബര്‍ 20 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു. ഇതുവഴി മൊബൈല്‍, ലാന്‍ഡ്ലൈന്‍ സേവനങ്ങള്‍ക്ക് ആവശ്യമായ നമ്പരുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കും. സര്‍ക്കുലര്‍ അനുസരിച്ച് ഈ നിയമം ആരംഭിച്ചാല്‍ ലാന്‍ഡ്ലൈനില്‍ നിന്ന് മൊബൈലിലേക്ക് ഒരു കോള്‍ വിളിക്കുന്നതിന് ഒരാള്‍ നമ്പറിന് മുമ്പ് പൂജ്യം ഡയല്‍ ചെയ്യണം.
ലാന്‍ഡ്ലൈനിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ടെലികോം കമ്പനികള്‍ സീറോ ഡയലിംഗ് സൗകര്യം നല്‍കേണ്ടിവരുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു. ഈ സൗകര്യം നിങ്ങളുടെ പ്രദേശത്തിന് പുറത്തുള്ള കോളുകള്‍ക്ക് നിലവില്‍ ലഭ്യമാണ്. ഈ പുതിയ സംവിധാനം സ്വീകരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ജനുവരി 1 വരെ സമയം നല്‍കിയിട്ടുണ്ട്.