സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്നയുടെയും, സരിത്തിന്റെയും രഹസ്യമൊഴി അവരുടെ ജീവന് ഭീഷണിയാകുമെന്ന് കസ്റ്റംസ്
സ്വര്‍ണ്ണകടത്തു കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയില്ലുള കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു.
കേസില്‍ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടെയും പക്കല്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഈ തെളിവുകള്‍ കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി എന്നും കസ്റ്റംസ് പറയുന്നു. കൂടുതല്‍ വിദേശ പൗരന്മാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേസന്വേഷണം വിദേശത്തേക്ക് നീങ്ങുമെന്നും വിദേശ പൗരന്മാരുടെ സന്ദര്‍ശനത്തെക്കുറിച്ച് പരിശോധിക്കേണ്ടത് ഉണ്ടെന്നും കസ്റ്റംസ് അറിയിച്ചു. സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒരാഴ്ചത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു.