എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത് ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി പ്രിയാമണി

ഒരു മുസ്ലീമിനെ വിവാഹം ചെയ്തത് എന്തിനെന്ന ചോദ്യത്തിന് നടി പ്രിയാമണി നല്‍കിയ മറുപടി ശ്രദ്ധേയമായി. ബിസിനസുകാരനായ മുസ്തഫ ആണ് പ്രിയാമണിയുടെ ഭര്‍ത്താവ് . നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ പ്രിയ മണി പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെ ഒരു ആരാധകന്‍ നല്‍കിയ കമന്റു ആണ് ഇപ്പോള്‍ വാര്‍ത്ത ആയത്.

നിങ്ങളുടെ രക്ത് ചരിത സിനിമ മുതല്‍ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്’ എന്നാണ് അരുണ്‍ ചൌധരി എന്ന ആരാധകന്റെ കമന്റ് അതിന് പ്രിയാമണി (Priya Mani) നല്കിയ മറുപടി ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൌരനെയാണ് എന്നാണ്. ഇതിന് മറുപടിയുമായും അരുണ്‍ ചൌധരി എത്തിയിരുന്നു ‘അതെ സത്യമാണ്, പക്ഷേ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയ ഉണ്ട്’ എന്നായിരുന്നു ആ മറുപടി.

തമിഴ് മലയാളം തെലുങ്ക് കന്നഡ ഹിന്ദി എന്നി ഭാഷകളില്‍ തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് പ്രിയാമണി. നടിയും മോഡലും മാത്രമല്ല ഒരു അസല്‍ ഡാന്‍സറുമാണ് താരം. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും കുറച്ചു നാള്‍ വിട്ടുനിന്ന താരം മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടിയിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്.