വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ഫ്രാന്‍സില്‍ ഒളിവില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്. 1.6 ദശലക്ഷം യൂറോ(ഏകദേശം 14 കോടി ഇന്ത്യന്‍ രൂപ) സ്വത്തുവകകള്‍ പിടിച്ചെടുത്തതായാണ് ഇ.ഡിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
ഫ്രാന്‍സിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുളള സ്വത്തു വകകളാണ് പിടിച്ചെടുത്തത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മല്യ വന്‍ തുക വിദേശത്തേക്ക് കടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുവകകള്‍ പിടിച്ചെടുത്തത്. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും നാട് വിട്ട മല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ നേരത്തെ തന്നെ കണ്ടു കെട്ടിയിരുന്നു.