അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്
അരുണാചല്‍ പ്രദേശിനു സമീപം ഇന്ത്യന്‍ അതിര്‍ത്തിയിയോട് ചേര്‍ന്ന് ചൈന പുതുതായി മൂന്ന് ?ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. അവിടെ താമസക്കാര്‍ എത്തിയതായും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന പ്രദേശത്തിന് സമീപമുള്ള ബും ലാ പാസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയായാണ് ഗ്രാമങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ഗ്രാമത്തിന്റെ നിര്‍മാണം 2020 ഫെബ്രുവരി 17ഓടെ പൂര്‍ത്തിയായി. ഇവിടെ 20 കെട്ടിടങ്ങളുണ്ട്. രണ്ടാമത്തെ ഗ്രാമത്തിന്റെ നിര്‍മാണം നവംബര്‍ 28 ഓടെയാണ് പൂര്‍ത്തിയായത്. ഇവിടെ 50 ഓളം കെട്ടിടങ്ങളുണ്ടെന്നാണ് വിവരം. മൂന്നാമത്തെ ഗ്രാമത്തില്‍ 10 കെട്ടിടങ്ങളുള്ളതായാണ് ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നത്. നേരത്തെ ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം സൃഷ്ടിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്തകളും പുറത്തുവരുന്നത്.