തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍

ഇത്തവണ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ വൈകുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി.ഭാസ്‌കരന്‍. ഉച്ചക്ക് മുമ്പ് ഫലം പുറത്ത് വിടാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം അധികമായുള്ളത് കൊണ്ട് ആണ് ഫലം വൈകാന്‍ സാദ്യത എന്നും അദ്ധേഹം വ്യക്തമാക്കി. സാധാരണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുന്നതെങ്കില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമാണ് കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോസ്റ്റല്‍ വോട്ട് അധികാമായി എണ്ണാനുള്ളതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം കുറച്ച് വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. പതിവ് രീതികള്‍ പോലെ ഇത്തവണ കൊട്ടിക്കലാശം നടത്താന്‍ പാടില്ലെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. കൊട്ടിക്കലാശം നടത്തിയാല്‍ നിലവിലെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ്സെടുക്കുമെന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും വെര്‍ച്വല്‍ പ്രചരണം തുടരുന്നതാണ് നല്ലതെന്നും വി.ഭാസ്‌കരന്‍ പറഞ്ഞു.