രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ധന വില

ഇന്ധന വിലക്കയറ്റം തുടര്‍ച്ചയായി രാജ്യം. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി. നവംബര്‍ 20ന് ശേഷം പെട്രോളിന് 2.24 പൈസയും ഡീസലിന് 3.30 പൈസയും ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമായി. പെട്രോളിന് 84 രൂപയും ഡീസലിന് 77 രൂപയുമാണ് കൊച്ചിയിലെ വില.