സ്വര്‍ണ്ണക്കടത്ത് കേസ് ; കസ്റ്റംസിന് വീണ്ടും സിആര്‍പിഎഫ് സുരക്ഷ

കസ്റ്റംസിന് വീണ്ടും സിആര്‍പിഎഫ് സുരക്ഷ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനാണ് സുരക്ഷ നല്‍കുക. നേരത്തെ സുരക്ഷ പിന്‍വലിച്ചതിനെതിരെ കസ്റ്റംസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നേരത്തെ സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ച് പകരം സംസ്ഥാന പൊലീസിന്റെ സഹായം തേടാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ അതൃപ്തി അറിയിച്ച് കസ്റ്റംസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വീണ്ടും സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്.

സ്വര്‍ണക്കടത്ത് റാക്കറ്റില്‍ നിന്ന് കസ്റ്റംസ് ഉദ്യോ?ഗസ്ഥര്‍ക്കും പ്രതികള്‍ക്കും സുരക്ഷാ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂലൈ മുതല്‍ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തിന് സിആര്‍പിഎഫ് സുരക്ഷ നല്‍കിയത്.