വിവാഹത്തിന് എതിര്‍പ്പ് ; കാമുകിയുടെ അച്ഛനെ യുവാവ് കൊലപ്പെടുത്തി
കല്യാണ നടത്താന്‍ വിസമ്മതിച്ചതിന് യുവാവ് കാമുകിയുടെ അച്ഛനെ കൊലപ്പെടുത്തി. ഡല്‍ഹി പാലം സ്വദേശിയായ സുരജ് കുമാറാണ് (25) കൊലപാതകം നടത്തിയത് എന്ന് പോലീസ് പറയുന്നു. ശനിയഴ്ച്ചയാണ് പെണ്‍ക്കുട്ടിയുടെ പിതാവായ 50കാരനായ ബിജേന്ദര്‍ സിങ്‌നെ തലയില്‍ നിരവധി മുറുവകളോടെ സോണിയ വിഹാറില്‍ നിന്ന് കണ്ടെത്തുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം പൊലീസിന്റെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അറിഞ്ഞത് പെണ്‍ക്കുട്ടി ബിജേന്ദര്‍ സിങിന്റെ വളര്‍ത്ത് പുത്രിയാണെന്ന്.
നിരവധി തവണ കല്യാണ ആലോചനയുമായി സുരജ് കുമാര്‍ വീട്ടിലെത്തിയതിനെ തുടര്‍ന്ന് ബിജേന്ദര്‍ സിംഗ് പെണ്‍ക്കുട്ടിയെ ഉത്തര്‍ പ്രദേശിലുള്ള യാഥാര്‍ഥ മാതാപിതാക്കളുടെ അടുക്കിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ സുരജിന്റെ മാതാപിതാക്കള്‍ പെണ്‍ക്കുട്ടിയുടെ യുപിയിലെ വീട്ടിലെത്തി വീണ്ടും കല്യാണം ആലോചിക്കാന്‍ ചെന്നിരുന്നു. പക്ഷെ കല്യാണത്തിന് സമ്മതം നല്‍കാതെ വിജേന്ദര്‍ വാശിപിടിച്ചു. അതിന് തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് താന്‍ കൊല നടത്തിയതെന്ന് സുരജ് പൊലീസിനോട് പറഞ്ഞു.
ആ സംഭവത്തിന് ശേഷം സുരജ് ഒരു പദ്ധതി തയ്യറാക്കി നവംബര്‍ 28 മുതല്‍ ബിജേന്ദറിനെയും ഭാര്യയെയും പിന്തുടര്‍ന്നു. കൃത്യം നടന്ന ദിവസം പ്രതി ബിജേന്ദറുടെ വീട്ടില്‍ പ്രവേശിച്ച് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് തലയുടെ ഭാ?ഗത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ശേഷം പ്രഷര്‍ കുക്കറെടുത്ത് നിരവധി തവണ തലയില്‍ അടിച്ചാണ് കൊല ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടി.