ദേശീയപാത നിര്‍മാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി

ദേശീയപാത നിര്‍മാണത്തിന് ഏത് ഭൂമി വേണമെങ്കിലും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി.  ദേശീയപാത രാജ്യത്തിന്റെ താത്പര്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഇതിനായി ഏത് ഭൂമിയും ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ഉണ്ടെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. തമിഴ്‌നാട്ടിലെ സേലത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ വിധി പറഞ്ഞത്.