തലസ്ഥാനത്തു ദന്തഡോക്ടര്‍മാര്‍ പണിമുടക്കുന്നു

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ദന്തചികിത്സകള്‍ ചെയ്യാന്‍ അനുമതി നല്‍കിയ ആയുഷ് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ തിരുവനന്തപുരം ഘടകം 11ആം തിയതി ക്ലിനിക് അടച്ചിട്ടു പ്രതിഷേധിക്കുന്നു. അടിസ്ഥാനപരമായി വൈരുധ്യമുള്ള ദന്ത ചികിത്സ രീതികള്‍ കൂട്ടി കലര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായി ഐ ഡി എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. തരുണ്‍ വി ജേക്കബ് സെക്രട്ടറി ഡോ സിദ്ധാര്‍ഥ് വി നായര്‍ എന്നിവര്‍ അറിയിച്ചു.

അതിന്റെ ഭാഗമായി മുന്‍ സംസ്ഥാന സെക്രട്ടറി ഡോ സുരേഷ്‌കുമാര്‍, ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ അരുണ്‍ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ 11ആം തീയതി ധര്‍ണയും രാവിലെ 9 മുതല്‍ 9 വരെ ദന്തല്‍ ക്ലിനിക്കുകള്‍ അടച്ചിട്ടു പ്ര തിഷേധിക്കുന്നതായിരിക്കും. ആയുഷ് മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ കൌണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ വിജ്ഞാപനം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക്, ദന്തചികിത്സകള്‍ ചെയ്യുന്നതിനുള്ള അനുവാദം നല്‍കിയ നടപടി ആധുനിക ദന്തവൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് നിരാക്കാത്തതാണ്.

പൊതുജനങ്ങളുടെ ദന്താരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുമാണ് . വിദഗ്ധപരിശീലനവും പ്രവര്‍ത്തിപരിചയവും ഇല്ലാതെ ആയുര്‍വേദ ഡോക്ടര്‍മാര്‍ റൂട്ട് കാനാല്‍ പോലെയുള്ള സങ്കീര്‍ണമായ ചികിത്സകള്‍ ചെയ്യുന്നതിനെതിരെ ശക്തവും ദീര്‍ഘവും ആയ പോരാട്ടത്തിനു തയ്യാറാണെന്നു ഡോ സിദ്ധാര്‍ഥ് പ്രസ്ഥാവിച്ചു.