70 ലക്ഷം ഇന്ത്യക്കാരുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നു

70 ലക്ഷം ഇന്ത്യക്കാരുടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. കാര്‍ഡുടമയുടെ പേര് മാത്രമല്ല മൊബൈല്‍ നമ്പര്‍, ഈമെയില്‍ ഐഡി, വരുമാന വിവരങ്ങള്‍, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഡാര്‍ക്ക് വെബില്‍ ചോര്‍ന്നത്.ഏകേദശം 2 ജിബിയോളം വലുപ്പമുള്ള വിവരങ്ങളാണ് ചോര്‍ന്നത്. 2010നും 2019നും ഇടയിലുള്ള ഡേറ്റകളാണ് ചോര്‍ന്നിരിക്കുന്നത്. ഇവ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് സഹായകമായതാണെന്നും വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ ചോര്‍ന്ന് ഡേറ്റകളില്‍ കാര്‍ഡ് നമ്പറോ, മറ്റ് ബാങ്ക് വിവരങ്ങളോ ഉള്‍പ്പെടുത്തിട്ടില്ല. വിവരങ്ങളടങ്ങിയ രേഖകളുടെ ഗൂഗിള്‍ ഡ്രൈവ് ലിങ്ക് മാസങ്ങളായി ഡാര്‍ക്ക് വെബിലുണ്ടായിരുന്നയെന്ന് ഇന്റനെറ്റ് സുരക്ഷ ഗവേഷകര്‍ അറിയിച്ചു.

 

ബാങ്കുകള്‍ കാര്‍ഡ് നല്‍കാന്‍ ഏര്‍പ്പെടുത്തുന്ന തേര്‍ഡ് പാര്‍ട്ടി ആളക്കാരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നത്. ഇതില്‍ എറ്റവും പ്രധാനമായത് 5 ലക്ഷം പേരുടെ പാന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട് എന്നതാണ്. എല്ലാ രേഖകള്‍ കൃത്യമായി ഉണ്ടൊയെന്ന് ഉറപ്പില്ലെങ്കിലും, കാര്‍ഡുടമകളുടെ ഡേറ്റ പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യമാണെന്ന് കണ്ടെത്തിട്ടുമുണ്ട്. ഇത് ആദ്യമായിട്ടല്ലെ ഇത്രയും പ്രധാനപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ചോരുന്നത്. ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ബെബ്‌സൈറ്റ് ഡേറ്റയും ഇതുപോലെ ഡാര്‍ക്ക് വെബ്ബില്‍ പരസ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 13 ലക്ഷം ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കളുടെ വിവരങ്ങളും ഡാര്‍ക്ക് വെബ്ബില്‍ പ്രസിദ്ധീകരിച്ചിരുന്നു.