കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ചാല്‍ മദ്യം തൊടരുത്
കൊറോണയ്ക്ക് എതിരെ വാക്‌സിന്‍ നിലവില്‍ വന്ന സന്തോഷത്തിലാണ് ലോകം. എന്നാല്‍ ഒരു വിഭാഗത്തിന് വിഷമം വരുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ചാല്‍ മദ്യം തൊടരുത് എന്നാണു ആ വാര്‍ത്ത. റഷ്യ വികസിപ്പിച്ച സ്പുട്‌നിക് v കൊവിഡ് വാക്‌സിന്‍ ലഭിച്ചവര്‍ രണ്ട് മാസത്തേക്ക് മദ്യം ഉപയോഗിക്കരുതു എന്നാണ് മുന്നറിയിപ്പ്. റഷ്യന്‍ ഉപ പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്‌സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത് വരെ മദ്യത്തിന്റെ ഉപയോഗത്തില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് നിര്‍ദേശം.
21 ദിവസത്തെ ഇടവേളകളിലായി രണ്ട് തവണയാണ് സ്പുട്‌നിക്ക് v കുത്തി വയ്ക്കുക. ഈ സമയത്ത് മദ്യം ഉപയോഗിക്കുന്നത് വാക്‌സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒപ്പം വാക്‌സിന്‍ ലഭിച്ചവര്‍ മാസ്‌ക് ഉപയോഗം, സാനിറ്റാസര്‍ ഉപയോഗം, ജനക്കൂട്ടങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കല്‍ എന്നിവ പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ റഷ്യയുടെ സ്ഥാനം നാലാമതാണ്. ഈ പശ്ചാത്തലത്തില്‍ അധികൃതരുടെ നിര്‍ദേശം ജനങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി മിഖായേല്‍ മുരഷ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ ഒരു ലക്ഷത്തിലധികം ഹൈ റിസ്‌ക് വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു.
ഇന്ത്യയിലും സ്പുട്‌നിക് v പരീക്ഷണം പുരോഗമിക്കുകയാണ്. ഡോ.റെഡ്ഡീസിന് പരീക്ഷണം നത്തുവാന്‍ ഡിജിസിഐ അനുമതി നല്‍കിയതിന് പിന്നാലെ കാണ്‍പൂരിലെ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജിലാണ് ഇന്ത്യയില്‍ സ്പുട്‌നിക് v പരീക്ഷണം പുരോഗമിക്കുന്നത്.