ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കി
ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ വീണ്ടും പണിമുടക്കി. ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന് കാട്ടി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംത്തെത്തിയിരിക്കുന്നത്. ചിലര്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ പ്രശ്‌നം അഭിമുഖീരരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കളുംസമാന പ്രശ്‌നം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് ഇന്ത്യന്‍ സമയം 3.15 ഓടെയാണ് ഫേസ്ബുക്കും, ഫേസ്ബുക്കിന്റെ ഉത്പന്നങ്ങളായ മെസഞ്ചര്‍, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയും പണിമുടക്കി തുടങ്ങിയത്.
ഡൗണ്‍ ഡിടെക്ടറില്‍ യൂറോപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കാണിച്ചു. യുഎസ്, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍ എന്നിവിടങ്ങളിലും സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസം നേരിടുന്നുണ്ട്. അടുത്ത കാലത്തായി ഇത് പല തവണകളായി ഫേസ്ബുക്ക്‌നു കീഴില്‍ ഉള്ള സംവിധാനങ്ങള്‍ പണിമുടക്ക് ആവര്‍ത്തിക്കുകയാണ്.