മദ്യം വാങ്ങാന്‍ പണമില്ല ; ഫിറ്റ് ആവാന്‍ ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച 40കാരന്‍ മരിച്ചു

മദ്യം വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച 40കാരന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായ യലമഞ്ചിലി ലക്ഷ്മണ്‍ ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചത്. ബോധരഹിതനായി വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിവസവും മദ്യപിക്കാറുണ്ടായിരുന്ന ലക്ഷ്മണ് അന്ന് മദ്യം വാങ്ങാന്‍ പണമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇയാള്‍ കടയിലെത്തി ആഫ്റ്റര്‍ ഷേവ് കുടിച്ചത്. കുടിച്ചയുടന്‍ പ്രശ്‌നമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് ഇയാള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടാവുകയും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ചികിത്സക്കിടെ ഇയാള്‍ മരണപ്പെടുകയായിരുന്നു. ഭാര്യ നല്‍കിയ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.