കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട ഭരണമാണെന്ന് സുരേഷ് ഗോപി
കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂവെന്നും ഇവരെ കാലില്‍ തൂക്കി കളയണമെന്നും സുരേഷ് ഗോപി എംപി. കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട ഭരണമാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്ക്ക് ഇടയില്‍ കൊലപാതകത്തിന് ചെറിയ ശമനം വന്നതില്‍ ദൈവത്തോട് നന്ദി പറയാം. കോസ്മിക്ക് ലോ ഇവരെ ഒടുക്കിയിരിക്കും. കേരളത്തിലെ പ്രതിപക്ഷം പാവങ്ങളാണ്. ശക്തമായ പ്രതിപക്ഷമായിരുന്നെങ്കില്‍ ഇവരെ എടുത്ത് കളയുമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു.
2016 തെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കില്‍ സര്‍ക്കാരിനെ ശക്തമായി നേരിടാമായിരുന്നു. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാന്‍ പാടില്ല. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷം ഈ സര്‍ക്കാര്‍ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോധിക്കണം. അങ്ങനെ വന്നാല്‍ ജനങ്ങള്‍ക്ക് താമര ചിഹ്നത്തില്‍ മാത്രമെ വോട്ട് ചെയ്യാനാവൂ. മലയാളികള്‍ക്ക് കൈവന്ന ഈ അവസരം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണമെന്നും സുരേഷ് ഗോപി ഓര്‍മ്മിപ്പിച്ചു.
അതുപോലെ ഊരാളുങ്കലില്‍ നിന്നാണ് സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നതെന്നും യാതൊരു മനദണ്ഡങ്ങളും പാലിക്കാതെയാണ് വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിക്കുന്നു. സി എം രവീന്ദ്രനെക്കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്നും ആരോഗ്യവകുപ്പിന്റെ ഒത്താശയാണ് ഇതിനൊക്കെ കാരണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് പോളിംഗ് ശതമാനത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.