ശ്രീലതയ്ക്കു തണല്‍ പെരുമ്പുഴ സമാഹരിച്ച ധനസഹായം കൈമാറി

കുണ്ടറ, പെരുമ്പുഴ പാമ്പുറത്തു വീട് ശ്രീലതയുടെ ശസ്ത്രക്രിയയ്ക്കായി തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴ സമാഹരിച്ച ചികിത്സാധനസഹായം തണല്‍ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ശ്രീലതയുടെ മകള്‍ക്കു കൈമാറി.

തണല്‍ സെക്രട്ടറി ഷിബുകുമാര്‍, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ അശോകകുമാര്‍, അബീഷ്, ഷീബ അബീഷ്, ഷൈന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ചികിത്സയ്ക്കായി ഇനിയും ഒരു വലിയ തുക ഈ കുടുംബത്തിന് ആവശ്യമാണ് സഹായിക്കാന്‍ താല്പര്യം ഉള്ള സുമനസ്സുകള്‍ക്കു എന്ന 9744549948 നമ്പറില്‍ (ശ്രീലക്ഷ്മി) ബന്ധപ്പെടാം.