വീണ്ടും തട്ടിപ്പുമായി സരിതാ നായര്‍ ; ബെവ്‌കോ, കെ.ടി.ഡി.സി എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി

ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സോളാര്‍ വിവാദ നായിക സരിതാ എസ് നായര്‍ക്ക് എതിരെ കേസ്. തട്ടിപ്പ് നടത്താന്‍ സരിത തന്നെയാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെവ്‌കോ, കെ.ടി.ഡി.സി എം.ഡിയുടെ പേരിലാണ് വ്യാജ രേഖകളുണ്ടാക്കിയത്.

എറണാകുളം കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രതീഷും കേസില്‍ പ്രതിയാണ്. വ്യാജ രേഖകളുടെ പകര്‍പ്പ് മീഡിയ വണ്‍ ന്യൂസ് ചാനല്‍ പുറത്തു വിട്ടു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ഥി ടി. രതീഷിനെ കൂടാതെ പൊതുപ്രവര്‍ത്തകന്‍ ഷാജു പാലിയോടും പ്രതി പട്ടികയില്‍ ഉണ്ട്.