എതിരാളികളെ കൊണ്ട് വരെ കൈയടിപ്പിച്ചു വളര്‍ത്തു നായയെ പറ്റിയുള്ള ചെന്നിത്തലയുടെ പോസ്റ്റ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നായ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ ദിവസം ആലുവയില്‍ നായയെ കഴുത്തില്‍ കുരിക്കിട്ട് കെട്ടി വലിച്ച കൊണ്ടുപോകുന്ന ടാക്‌സി ഡ്രൈവറുടെ വീഡിയോക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഈ സംഭവത്തിന്റെ പശ്ചത്തലത്തില്‍ തന്റെ വളര്‍ത്ത് നായെ കുറിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ആലുവയില്‍ നടന്ന ക്രൂരതയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ പ്രതിഷേധം അറിയിച്ചത്. ഈ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആയത്.

രണ്ടര വര്‍ഷം മുമ്പ് തന്റെ ഇളയമകന്‍ കൊണ്ടുവന്ന സ്‌കൂബിയെന്ന നായയുമായുള്ള അനുഭവമാണ് പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്. കുടുംബത്തിലെ അംഗം പോലെയായിരുന്ന സ്‌കൂബിക്ക് കാഴ്ചയുടെ പരിമിതയുണ്ടെന്ന് അറഞ്ഞ് പ്രതിപക്ഷ നേതാവും കുടുംബവും ആദ്യം ഒന്നും വിഷമിച്ചെങ്കിലും പിന്നീട് കൂടുതല്‍ ഇഷ്ടത്തോടെ തങ്ങള്‍ സ്‌കൂബിയെ ചേര്‍ത്തു തന്നെ പിടിക്കുകായിരുന്നു പോസ്റ്റില്‍ പറയുന്നു. ഈ ദുനിയാവിന് മനുഷ്യര്‍ മാത്രമല്ല അവരും കൂടി അവകാശികളാണ് പറഞ്ഞ് അവസാനിപ്പിക്കുന്ന ഹൃദയസ്പശിയായ കുറിപ്പില്‍ തന്റെ വളര്‍ത്ത് നായക്കൊപ്പമുള്ള ചിത്രങ്ങളും ചേര്‍ത്താണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വന്തം ശരീരത്തെക്കാള്‍ നായക്കള്‍ ഏറ്റവും സ്‌നേഹിക്കുന്നത് അത് തന്റെ ഉടമയാണെന്നും, സ്‌നേഹിച്ചാല്‍ ഇരട്ടിയായി സ്‌നേഹം തിരിച്ച് നല്‍കുന്ന തരുന്ന മൃ?ഗങ്ങളെ ഉപദ്രവിക്കരുതെന്നും ഈ ലോകം മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങളും കൂടി അവകാശികളാണെന്ന് അടിവരയിട്ടാണ് ചെന്നിത്തല തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം വമ്പന്‍ സ്വീകാര്യതയാണ് പോസ്റ്റിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇടത് സഹായാത്രികര്‍ പോലും ചെന്നിത്തലയെ സപ്പോര്‍ട്ട് ചെയ്താണ് കമന്റുകള്‍ ഇടുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :