നാലാം തവണയും നോട്ടീസ് നല്‍കി ഈ ഡി ; രവീന്ദ്രന്‍ ഹാജര്‍ ആകുമോ ഇല്ലയോ ?

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാലാം തവണയും ചോദ്യം ചെയ്യലിനായി നോട്ടീസയച്ചു. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കളളപ്പണ ഇടപാട് സംബന്ധിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസിലെത്തണമെന്ന് നോട്ടീസില്‍ പറയുന്നു.

അതേസമയം ഇളവുകള്‍ തേടി രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡി ഓഫീസില്‍ കൂടുതല്‍ സമയം കസ്റ്റഡിയില്‍ വെക്കരുതെന്നും രവീന്ദ്രന്‍ ആവശ്യപ്പെടുന്ന അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്നും ആവശ്യം. ആദ്യം നവംബര്‍ 6ന് നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ബാധിച്ചതിനാല്‍ ഹാജരായില്ല. പിന്നീട് രണ്ടും മൂന്നും തവണ നോട്ടീസ് നല്‍കിയപ്പോഴും ഹാജരായില്ല. കോവിഡാനന്തര ചികിത്സയെ തുടര്‍ന്ന് ഹാജരാകാനാവില്ല എന്നാണ് അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ മൊഴിയടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യനായി നോട്ടീസയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം.ശിവശങ്കരന്‍ മാത്രമല്ലാതെ ഓഫീസിലെ മറ്റ് പല ഉന്നതര്‍ക്കും സ്വര്‍ണക്കടത്തിനെ കുറിച്ചറിയാമെന്ന് സ്വപ്ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രന് തുടര്‍ച്ചയായി നോട്ടീസയച്ചത്.

എന്നാല്‍ ഇഡി ഓരോ തവണ നോട്ടീസയക്കുമ്പോള്‍ ഒരോ ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യല്ലിന് വൈകിപ്പിക്കുകയാണ് രവീന്ദ്രന്‍ .കോവിഡ് ബാധിതനാണെന്ന് പറഞ്ഞാണ് രവീന്ദ്രന്‍ ഇഡിയുടെ ആദ്യ നോട്ടീസിന് മറുപടി നല്‍കുന്നത്. കോവിഡ് വിമുക്തനായപ്പോള്‍ കോവിഡാനന്തര ചികിത്സയിലാണെന്ന് രണ്ടാമത്തെ നോട്ടീസിന് മറുപടി നല്‍കിയത്. മൂന്നാമത്തെ തവണ നോട്ടീസ അയച്ചപ്പോള്‍ അഭിഭാഷകന്‍ വഴി ഒരാഴ്ച കൂടി ഹാജരാകന്‍ സമയം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം നിരസിച്ചാണ് ഇന്ന് നാലാം തവണയും ഇഡി നോട്ടീസ് അയക്കുന്നത്. നിലവില്‍ ഇഡി ജെയില്‍ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യുകയാണ്. നാളെ അവരെ ചോദ്യം ചെയ്യാനുള്ള കോടതി അനുവദിച്ച അവസാന തീയതിയുമാണ്. ഇതിന് ശേഷമാണ് ഇഡി വ്യാഴ്ച രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.