ലോകാവസാനത്തിന്റെ പുതിയ തിയതി പ്രഖ്യാപിച്ചു

മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്ക് മനുഷ്യന് തുടങ്ങിയ സംശയമാണ് ലോകം ഉണ്ടായത് എങ്ങനെയാണ് എന്നും ലോകം അവസാനിക്കുന്നത് എങ്ങനെ ആയിരിക്കുമെന്നും. ലോകം ഉണ്ടായതിനു ശാസ്ത്രം കുറച്ചു മറുപടികള്‍ തന്നിട്ടുണ്ട് എങ്കിലും. ഇതിന്റെ അവസാനം എന്നാകും എന്നതിന് ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഉത്തരവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. അതായത് ലോകാവസാനം സംബന്ധിച്ച പ്രവചനങ്ങള്‍ അനവധി നടന്നിട്ടുണ്ട്, എന്നാല്‍ ലോകം ഇന്നും അതേപടി നിലനില്‍ക്കുന്നു.

ലോകം അവസാനിക്കുന്നതായി പ്രഖ്യാപിച്ചത് 2012 ല്‍ ആയിരുന്നു. മായന്‍ കലണ്ടറിന്റെ പ്രവചനമായിരുന്നു ഇത്. അതിനു ശേഷം പല തീയതികള്‍ മാറി മറിഞ്ഞു എങ്കിലും ഏറ്റവും ഒടുവില്‍ 2020 ജൂണ്‍ 21നായിരുന്നു ലോകം അവസാനിക്കും എന്ന പ്രവചനം വന്നത്. അതുകൊണ്ടു തന്നെ ഏറെ ആശങ്കയോടെയാണ് 2020 ജൂണ്‍ 31നെ വരവേറ്റത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല… പറഞ്ഞ തിയ്യതി കഴിഞ്ഞു എന്നുമാത്രമല്ല, 2020 തന്നെ അവസാനിക്കാറായിട്ടും ലോകം അവസാനിച്ചില്ല. പ്രവചനം പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിഞ്ഞു. എന്നിരുന്നാലും, 2020ല്‍ കോവിഡ്-19 (COVID-19) മൂലം ലക്ഷക്കണക്കിന് ആളുകളുടെ ‘ലോകം’ അവസാനിച്ചുവെന്നത് വാസ്തവമാണ്.

പ്രവചനം തെറ്റാണെന്ന് തെളിഞ്ഞെങ്കിലും ഇപ്പോള്‍ വിദഗ്ധര്‍ ലോകാവസാനത്തിനായി ഒരു പുതിയ തീയതി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ലോകം 2050 ല്‍ നശിക്കും എന്നാണത്. അടുത്ത 3 പതിറ്റാണ്ടിനപ്പുറം മനുഷ്യ നാഗരികത നിലനില്‍ക്കില്ലെന്ന് ഓസ്ട്രേലിയ ആസ്ഥാനമായുള്ള കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 2050 ഓടെ ഭൂമിയുടെ ശരാശരി താപനില 3ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമെന്ന് ഗവേഷണങ്ങള്‍ അവകാശപ്പെടുന്നു.

ഭൂമിയെ രക്ഷിക്കാന്‍ 11 മുതല്‍ 12 വര്‍ഷം വരെ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് നേരത്തെ ഐക്യരാഷ്ട്ര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറ്റു പല ജീവജാലങ്ങളുടെയും വംശനാശം സംഭവിച്ച രീതി വച്ച് നോക്കിയാല്‍ നാം ശരിയായ സമയത്ത് ശരിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ 2050 ഓടെ മനുഷ്യരും വംശനാശത്തിന്റെ വക്കിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.