വേള്‍ഡ് മലയാളി കൗണ്‍സില്‍ വാന്‍കൂവര്‍(കാനഡ) പ്രോവിന്‌സിനു തുടക്കം

പി. പി. ചെറിയാന്‍

വാന്‍കൂവര്‍(കാനഡ): വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കയുടെ കുടക്കീഴില്‍ പുതിയ ഒരു പ്രൊവിന്‍സ് കൂടി രൂപം കൊണ്ടതായി ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യുവും റീജിയന്‍ ഓര്‍ഗനൈസഷന്‍ ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ശ്രീ ജോണ്‍സന്‍ തലച്ചെല്ലൂര്‍ എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഡിസംബര്‍ 13 നു സൂം വഴിയായി കൂടിയ യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ഗോപാലപിള്ളയും റീജിയന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ശാന്താ പിള്ളയും സംയുക്തമായി നിലവിളക്കു കത്തിച്ചു യോഗത്തിന്റെ ഉല്‍ഘാടന കര്‍മം നിര്‍വഹിച്ചു. ഉല്‍ഘാടന പ്രസംഗത്തില്‍ പുതുതായി രൂപം കൊണ്ട വാന്‍കൂവര്‍ പ്രൊവിന്‍സ് ഒരു ശിശു പിറക്കുന്നത് പോലെ സന്തോഷം പകരുന്ന കാര്യമാണെന്നും സമൂഹ നന്മക്കു കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുവാന്‍ ജഗദീശ്വരന്‍ സഹായിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ജനറല്‍ സെക്രട്ടറി ശ്രീ പിന്റോ കണ്ണമ്പള്ളി സ്വാഗതം ആശംസിച്ചു. അമേരിക്ക റീജിയന്‍ നെറ്റ്വര്‍ക്ക് വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത കാലത്തു നടത്തിയ ഫീഡ് അമേരിക്ക ചാരിറ്റി പ്രവര്‍ത്തനത്തോടൊപ്പം ഈ കൊടും തണുപ്പില്‍ കൊട്ടില്ലാത്തവര്‍ക്കായി കോട്ട് ഡ്രൈവ് നടത്തുന്നതായും വാന്കൂവര്‍ പ്രോവിന്‌സിനു എല്ലാ നന്മകളും നേരുന്നതായും പിന്റോ പറഞ്ഞു.

ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു ആശംസ നേര്‍ന്നു. കാനഡയില്‍ രണ്ടു പ്രോവിന്‌സിനു കൂടി രൂപം കൊടുത്തുകൊണ്ട് കാനഡ കൗണ്‍സില്‍ തന്നെ രൂപീകരിക്കണമെന്നാണ് തന്റെ ആഗ്രഹം എന്നും കഴിവുറ്റ ഒരു കമ്മിറ്റി രൂപീകരിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം അമേരിക്കയില്‍ നിന്നും മൂന്നു മണിക്കൂര്‍ സമയ വ്യത്യാസമുള്ള വാന്‍കൂവര്‍ മലയാളി സമൂഹത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നെറ്റ്വര്‍ക്ക് സംഘടനയിലേക്ക് ബന്ധിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാന്‍കൂവര്‍ പ്രൊവിന്‍സ് രൂപീകരണത്തില്‍ സഹായിച്ച അഡ്മിന്‍ വൈസ് പ്രസിഡന്റ് ശ്രീ എല്‍ദോ പീറ്റര്‍, ജോസ് കുരിയന്‍, എലിസബത്ത് ഷാജി, മുതലായവരുടെ സേവനത്തെ അദ്ദേഹം അനുമോദിച്ചു.

റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് തന്റെ ആശംസ പ്രസംഗത്തില്‍ പുതിയ പ്രൊവിന്‍സ് പിറന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ദൈവത്തിന്റെ സഹായം പുതിയ പ്രൊവിന്‍സിനു ലഭിക്കട്ടെ എന്നും ഒരു കുഞ്ഞിനെ പോലെ വാന്‍കൂവര്‍ പ്രൊവിന്‍സിനെ വളര്‍ത്തിയെടുക്കുവാന്‍ താന്‍ കടപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞു.

റീജിയന്‍ വൈസ് പ്രസിഡന്റ് ശ്രീ ജോണ്‍സണ്‍ തലച്ചെല്ലൂര്‍ ഭാരവാഹികളുടെ പേരുകളോടൊപ്പം സ്ഥാനങ്ങളും വായിക്കുകയുണ്ടായി. അതോടൊപ്പം പ്രോവിന്‌സിന്റെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കു താങ്ങും തുണയുമായി തങ്ങള്‍ കൂടെ ഉണ്ടെന്നു ജോണ്‍സന്‍ പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രീ സുധിര്‍ നമ്പ്യാര്‍ ആശംസകള്‍ നേരുന്നതോടൊപ്പം വേള്‍ഡ് മലയാളി കൗണ്‍സില്‍ വളരുന്നത് കാണുമ്പോള്‍ ഹൃദയം തളിര്‍ക്കുന്നതായും ഒന്നായി നമുക്ക് മലയാളി സാംഹൂഹത്തിനു മാത്രമല്ല ലോകത്തിനു തന്നെ വെളിച്ചമായി മാറുവാന്‍ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. പ്രൊവിന്‍സ് രൂപീകരണത്തിന് സഹായിച്ച ഏവര്‍കും ശ്രീ സുധിര്‍ നമ്പ്യാര്‍ അനുമോദനങ്ങള്‍ നേര്‍ന്നു.

സുധിര്‍ നമ്പ്യാര്‍ പ്രൊവിന്‍സ് ഭാരവാഹികള്‍ക്ക് സത്യാ പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലി കൊടുത്തു.
ചെയര്‍മാന്‍: മാത്യു ജോണ്‍ വന്തന്‍. വാന്‍കൂവര്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രെസിഡന്റായി പല തവണ സേവനം അനുഷ്ടിച്ച മാത്യു വന്തന്‍ പ്രൊവിന്‍സ് നേതൃത്വത്തിന് ഒരു മുതല്‍ കൂട്ടാണ്. വൈസ് ചെയര്‍ പേഴ്‌സണ്‍ ആനി ജെജി ഫിലിപ്പ് റെയ്ല്‍റ്റര്‍ രംഗത്ത് മുഖ മുന്ദ്ര പതിപ്പിച്ച നേതാവാണ്. പ്രസിഡന്റ് ജോസ് കുരിയന്‍ ആത്മ വിശ്വസത്തോടെ പ്രവര്‍ത്തിക്കുന്ന യുവ നേതാവാണ്. അഡ്മിന്‍ വൈസ് പ്രസിഡന്റ് മഹേഷ് കെ. ജെ. കേരളം കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്‍ പ്രെസിഡണ്ടെന്റും സാമൂഹ്യ പ്രവര്‍ത്തകനും ആണ്. ഓര്‍ഗനൈസഷന്‍ ഡെവലൊപ്‌മെന്റ് വൈസ് വൈസ് പ്രസിഡന്റ് വിഷ്ണു മാധവന്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേന്‍ മുന്‍ സെക്രട്ടറി ആണ്. ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ ജോയ് ഒരു യുവ നേതാവാണ്. അസ്സോസിയേറ്റ് സെക്രട്ടറി ആയി സുബിന്‍ ചെറിയാന്‍ ചുമതല ഏറ്റു. ട്രഷറാര്‍ ജിബ്സണ്‍ മാത്യു വാന്‍കൂവര്‍ മലയാളീ സമൂഹത്തില്‍ പ്രസക്തനായ യുവ പ്രതിഭയാണ്.

വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ എലിസബത്ത് ഷാജി വാന്‍കൂവറില്‍ സ്ത്രീ സമൂഹത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. യൂത്ത് ഫോറം പ്രസിഡന്റ് ക്രിസ് ചാക്കോ മലയാളി യുവ സമൂഹത്തിനു മുതല്‍ക്കൂട്ട് ആണ്. ഡോക്ടര്‍ മഞ്ജു റാണി വെല്‍നെസ്സ് ഫോറം പ്രെസിഡന്റായി മലയാളി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കും. സര്‍ട്ടിഫൈഡ് ട്രെയിനറും നുട്രീഷനിസ്റ്റും കൂടിയായ മഞ്ജു മലയാളി സമൂഹത്തിനു ഒരു അനുഗ്രഹം ആയിരിക്കും. ഹെല്‍ത്ത് ഫോറം പ്രെസിഡന്റായി ഡോക്ടര്‍ മിമി വിമല്‍, കള്‍ച്ചറല്‍ ഫോറം പ്രെസിഡന്റായി രാജശ്രീ നായര്‍ ചുമതല ഏറ്റു. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വാന്‍കൂവര്‍ പ്രസിഡണ്ട് കൂടിയായ രാജ ശ്രീ വേള്‍ഡ് മലയാളി കൗണ്‍സിലിന് നേട്ടമായി കരുതാം.

ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി സുജ ജോയ്, ഷര്‍, ജിഷ ശശി, ജാന്‍ തോമസ്, ജോയല്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കും. കാനഡയിലെ രണ്ടാമത്തെ പ്രൊവിന്‍സാണ് വാന്‍കൂവര്‍ പ്രൊവിന്‍സ്. ആദ്യത്തെ പ്രൊവിന്‍സ് കാനഡയിലെ ടോറോണ്ടോ യിലാണ് സ്ഥാപിച്ചത്. ടോറോണ്ടോ പ്രൊവിന്‍സ് പ്രസിഡന്റ് ബിജു കൂടത്തില്‍, ചെയര്‍മാന്‍ സോമോന്‍ സഖറിയ, ജനറല്‍ സെക്രെട്ടറി ടിജോ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ നേതാക്കളായ അഡൈ്വസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്, വൈസ് ചെയര്‍ പേര്‌സണ്‍സ് ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ളൈ, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ റോയി മാത്യു, പ്രസിഡന്റ് ജോമോന്‍ ഇടയാടില്‍ നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് സുകു വര്ഗീസ്, ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് പ്രസിഡന്റ് സാം മാത്യു. ജോര്‍ജിയ പ്രൊവിന്‍സ് ജനറല്‍ സെക്രെട്ടറിയും അമേരിക്ക റീജിയന്‍ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അനില്‍ അഗസ്റ്റിന്‍, ഡാളസ് പ്രൊവിന്‍സ് ചെയര്‍മാന്‍ അലക്‌സ് അലക്സാണ്ടര്‍, ഒക്ലഹോമ പ്രസിഡന്റ് പുന്നൂസ് തോമസ് മുതലായവര്‍ പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിച്ചു.

മറുപടി പ്രസംഗത്തില്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്യു, ജോസ് കുരിയന്‍, ജാക്‌സണ്‍ ജോയ്, ജിബ്സണ്‍ ജേക്കബ്, മഹേഷ് കെ. ജെ., വിഷ്ണു മാധവന്‍, എലിസബത്ത് ഷാജി, ഡോ. മഞ്ജു, ക്രിസ്, സുബിന്‍ തുടങ്ങി ഏവരും വേള്‍ഡ് മലയാളി കൗണ്‍സിലിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അസന്നിക്തമായി പ്രഖ്യാപിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി. എ. ഇബ്രാഹിം, അഡ്മിന്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ വിജയലക്ഷ്മി, ജനറല്‍ സെക്രട്ടറി ഗ്രിഗറി മേദ്യയില്‍, ട്രഷറര്‍ അറമ്പന്‍കുടി മുതലായവര്‍ ആശംസകള്‍ അറിയിച്ചു.വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ അഡ്മിന്‍ വൈസ് പ്രസിഡന്റ് ശ്രീ എല്‍ദോ പീറ്റര്‍ മോഡറേറ്റര്‍ നന്ദി പ്രകാശനവും നടത്തി.