ജോസ് കെ മാണിയെ കൂട്ടുപിടിച്ചു ; പാലായില്‍ ചരിത്രമെഴുതി എല്‍ഡിഎഫ്

തിരഞ്ഞെടുപ്പില്‍ പാലായില്‍ ചരിത്രം കുറിച്ച് എല്‍ഡിഎഫ് . നഗരസഭ രൂപീകരിച്ചശേഷം എല്‍ഡിഎഫ് ആദ്യമായി ഭരണം പിടിച്ചു . യു ഡി എഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് ചാടിയ ജോസ് കെ മാണിക്കും വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 14 സീറ്റുകളിലാണ് പാലായില്‍ എല്‍ഡിഎഫ് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ട സമയത്തും കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടാലായിരുന്നു നടന്നത്. മാത്രമല്ല ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ട ആവശ്യം ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നിലെ ഏറ്റവും വലിയ ലക്ഷ്യമയിരുന്നു. അത് നേടിയെന്നു വേണം ഈ കണക്കുകളില്‍ നിന്നും മനസിലാക്കാന്‍.

കോട്ടയത്ത് ജോസ് പക്ഷത്തിന്റെ അഭാവം നികത്താന്‍ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേര്‍ന്നുനിന്ന് ജില്ലാ പഞ്ചായത്തുള്‍പ്പെടെ പിടിക്കാന്‍ എല്‍ഡിഎഫും കഠിന പരിശ്രമത്തിലായിരുന്നു. എന്തായാലും യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയില്‍ ചെങ്കൊടി പാറിക്കാനുള്ള സിപിഐഎമ്മിന്റെ കരുനീക്കത്തിന് വലിയ വിജയമാണ് നേടാന്‍ കഴിഞ്ഞത്. അവസാന നിമിഷം രണ്ടില ചിഹ്നം കൂടി ലഭിച്ചപ്പോള്‍ ജോസ് കെ മാണിയുടെ ആത്മവിശ്വാസം കൂടുകയായുയിരുന്നു ഒപ്പം കോട്ടയക്കാരുടെ കെ. എം. മാണിയെന്ന വികാരം കൂടി ചേര്‍ന്നപ്പോള്‍ സിപിഐഎമ്മിന്റെ തന്ത്രം പൂവണിഞ്ഞു.