കഴുതച്ചാണകംകൊണ്ട് കറിപ്പൊടി ഉണ്ടാക്കി വില്പന നടത്തിയ സംഘം പിടിയില്‍
കഴുതച്ചാണകംകൊണ്ട് കറിപ്പൊടി നിര്‍മ്മാണം നടത്തി വന്നിരുന്ന സംഘം പോലീസിന്റെ പിടിയില്‍. ഉത്തര്‍ പ്രദേശിലാണ് സംഭവം. പോലീസിന് ലഭിച്ച സൂചന അനുസരിച്ച് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ആസിഡും കഴുതച്ചാണകവും ഉണക്കപ്പുല്ലും ഉപയോഗിച്ച് മല്ലിപ്പൊടി, മുളകു പൊടി,മഞ്ഞള്‍പ്പൊടി തുടങ്ങിയവ നിര്‍മ്മിക്കുന്ന സംഘത്തെയാണ് ഉത്തര്‍ പ്രദേശ്, ഹാത്രസ് ജില്ല പോലീസ് പിടികൂടിയത്.
ഉത്തര്‍ പ്രദേശ് പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഹിന്ദു യുവവാഹിനി നേതാവു കൂടിയായ അനൂപ് വാര്‍ഷനേയാണ് വ്യാജ ഉത്പന്ന ഫാക്ടറി നടത്തിയിരുന്നത്. പ്രാദേശിക ബ്രാന്‍ഡുകളുടെ പേരില്‍ പാക്ക് ചെയ്ത് മുന്നൂറു കിലോ വരുന്ന വ്യാജ സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങള്‍ പിടികൂടിയതായി പോലീസ് പറഞ്ഞു. കണ്ടെടുത്ത ഉത്പന്നങ്ങളുടെ 27 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഉടമയ്ക്കെതിരെ ഭക്ഷ്യ സുരക്ഷ, മാനദണ്ഡ നിയമപ്രകാരം കേസ് ഫയല്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.