ബഹ്‌റൈന്‍ ദേശീയദിനത്തില്‍ കെ.പി.എ ബഹ്‌റൈന്‍ രക്തദാന ക്യാമ്പുകള്‍ക്കു തുടക്കം കുറിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കെ.പി.എ സ്‌നേഹസ്പര്‍ശം ആദ്യ രക്തദാന ക്യാമ്പ് ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 റിഫ ബി.ഡി.എഫ് ആശുപത്രിയില്‍ വെച്ചു നടന്നു. കെ.പി എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്യാംപില്‍ 50 ഓളം പേര്‍ രക്തദാനം നടത്തി. ക്യാമ്പിന്റെ ഉത്ഘാടനം റിഫ എം പി. അഹ്‌മദ് അല്‍ അന്‍സാരി ഉത്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വലിയകണ്ടത്തില്‍, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, സാമൂഹ്യ പ്രവര്‍ത്തകരായ ബിനു കുന്നന്താനം, ജമാല്‍ നദ് വി, ബദറുദീന്‍ പൂവാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു ആശംസകള്‍ അറിയിച്ചു. ഉത്ഘാടന യോഗത്തിനു കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദി അറിയിക്കുകയും ചെയ്തു. യോഗത്തില്‍ വച്ച് ബി.ഡി.എഫ്. ബ്ലഡ് ബാങ്ക് ഓഫീസര്‍ അബ്ദുള്ള അമന്‍ കൊല്ലം പ്രവാസി അസോസിയേഷന് സെര്‍റ്റിഫിക്കേറ് കൈമാറി. ബ്ലഡ് ഡോണേഴ്‌സ് കണ്‍വീനേഴ്സ് റോജി ജോണ്‍, സജീവ് ആയൂര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി . കെ.പി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, വനിതാ വിഭാഗം അംഗങ്ങള്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. തുടര്‍ന്നുംവരും മാസങ്ങളില്‍ വ്യത്യസ്ത ആശുപത്രികളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.