പബ്ജിയുടെ ഇന്ത്യന്‍ പ്രവേശനം വൈകും

യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയിരുന്ന ഓണ്‍ലൈന്‍ ഗെയിം പബ് ജി ഉടനെയൊന്നും ഇന്ത്യയില്‍ തിരികെ എത്തില്ല എന്ന് വാര്‍ത്തകള്‍. 2021 മാര്‍ച്ചിന് മുന്‍പ് പബ്ജി മൊബൈല്‍ ഇന്ത്യ ലോഞ്ച് ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലെ ഇന്ത്യന്‍ പതിപ്പ് സെന്‍സര്‍ ചെയ്തിട്ടുണ്ട്, തുടര്‍ നടപടികള്‍ക്കായി കമ്പനിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിരോധിക്കപ്പെട്ട ഗ്ലോബല്‍ വേര്‍ഷന്‍ ബാറ്റില്‍ റോയല്‍ തിരികെ കൊണ്ടുവരുന്നതിനായി പബ്ജി കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നല്‍കിയ പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിട്ടുള്ളത്. പബ്ജിയെ തിരിച്ചുകൊണ്ടുവരാന്‍ കമ്പനി കിണഞ്ഞു ശ്രമിച്ചെങ്കിലും സ്ഥിതിഗതികളില്‍ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഉടനെ പബ്ജിയുടെ തിരിച്ചു വരവ് ഉണ്ടാകില്ലെന്നും കുറഞ്ഞത് മാര്‍ച്ച് 31 വരെ കത്തിരിക്കേണ്ടി വരുമെന്നുമാണ് കമ്പനി നിലവില്‍ വ്യക്തമാക്കുന്നത്.