പ്രണയം ; വിവാഹം ; വിവാഹമോചനം ഇത് മൂന്നും സ്ഥിരം പരിപാടിയാക്കി ഒരു തമിഴ് നടി
മൂന്നാമത്തെ വിവാഹവും പരാജയപ്പെട്ട ശേഷം താന്‍ വീണ്ടും പ്രണയത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ് നടി വനിത വിജയകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് ഇങ്ങനൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ തുറന്നു പറച്ചില്‍. നിങ്ങള്‍ സന്തോഷവതിയാണോ എന്ന ആരാധകന്റെ ചോദ്യത്തിന് ഞാന്‍ വീണ്ടും പ്രണയത്തിലാണ് എന്നായിരുന്നു വനിതയുടെ മറുപടി.
നടിയും റിയാസ് ഖാന്റെ ഭാര്യയുമായ ഉമ റിയാസിനെ ടാഗ് ചെയ്താണ് വനിത മറുപടി നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റോടെ വനിതയുടെ പുതിയ പ്രണയത്തെക്കുറിച്ച് നിരവധി ചര്‍ച്ചകളാണ് ഉടലെടുത്തിരിക്കുന്നത്. ആരാധകര്‍ പറയുന്നത് പ്രണയത്തിന്റെ കാര്യത്തില്‍ വനിതയുടെ പക്വതയില്ലാത്ത തീരുമാനങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്നാണ്.
നേരത്തെ രണ്ടു വിവാഹത്തില്‍ നിന്നും മോചനം നേടിയ നടി ഈ കഴിഞ്ഞ ജൂണിലാണ് സിനിമാ എഡിറ്റര്‍ പീറ്റര്‍ പോളിനെ മക്കളുടെ സമ്മതത്തോടെ വിവാഹം ചെയ്തത്. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വീണ്ടും വിവാഹിതനായതെന്ന് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ രംഗത്ത് വന്നതോടെ വിവാദങ്ങള്‍ക്ക് തുടക്കമാകുകയായിരുന്നു. ഇക്കാര്യത്തില്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ പോലും വിമര്‍ശനങ്ങളുണ്ടായിരുന്നു. ഒടുവില്‍ എല്ലാം ഒതുങ്ങി ജീവിതം ഒന്ന് മുന്നോട്ട് നീങ്ങുമ്പോഴായിരുന്നു വില്ലനായി മദ്യം വനിതയുടെ ജീവിതത്തിലേക്ക് എത്തുന്നത്. പീറ്റര്‍ മുഴുക്കുടിയനായത്തോടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നം തുടങ്ങുകയായിരുന്നു. ഒടുവില്‍ വിവാഹം കഴിഞ്ഞു ആഴ്ചകള്‍ കഴിയവേ തന്നോടു പോലും പറയാതെ പീറ്റര്‍ വീട്ടില്‍ നിന്നും പോയിയെന്ന് വനിത തന്നെയാണ് അറിയിച്ചത്.
മൂന്നുകുട്ടികളാണ് വനിതയ്ക്ക് ആദ്യ രണ്ടു വിവാഹങ്ങളില്‍ നിന്നും ഉളളത്. 2000 ല്‍ നടന്‍ ആകാശുമായാണ് വനിതയുടെ ആദ്യ വിവാഹം നടന്നത് അതില്‍ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്. 2007 ല്‍ ആ ബന്ധം വേര്‍പിരിയുകയും അതേവര്‍ഷം തന്നെ ആനന്ദ് ജയരാജ് എന്ന ബിസിനസുകാരനെ വനിത വിവാഹം ചെയ്യുകയും ചെയ്തു. ആ ബന്ധം 2012 ല്‍ അവസാനിച്ചു അതില്‍ ഒരു മകള്‍ ഉണ്ട്. പ്രമുഖ തമിഴ് സിനിമാ താരദമ്പതികള്‍ ആയ വിജയ് കുമാറിന്റെയും മഞ്ജുളയുടെയും മകള്‍ ആണ് വനിത. പ്രമുഖ നടന്‍ അരുണ്‍ വിജയ് സഹോദരനാണ്.