ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച മാധ്യമ പ്രവര്‍ത്തകന് എതിരെ സൈബര്‍ ആക്രമണം

ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ ബാദുഷ ജമാലിനു നേരെ സൈബര്‍ ആക്രമണം. കോട്ടയം പാല രാമപുരം സ്വ?ദേശിനി അനുഷ അമ്മുവിനെയാണ് ബാദുഷ വിവാഹം ചെയ്തത്. ഡിസംബര്‍ പതിമൂന്നിന് ഹിന്ദു ആചാരപ്രകാരവും തൊട്ടടുത്ത ദിവസം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരവും പതിനാറാം തീയതി മുസ്ലീം ആചാരപ്രകാരവും വിവാഹം നടന്നു. ഇതിനിടെ പലതവണ വിവാഹം മുടങ്ങിയെന്ന തരത്തില്‍ പ്രചാരണം നടന്നു. സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ് എന്ന് ബാദുഷ തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

അനുഷയുമായി നേരത്തേ പരിചയമുണ്ടായിരുന്നതായി ബാദുഷ പറയുന്നു. അനുഷയുടെ വീട്ടുകാരാണ് വിവാഹാലോചന കൊണ്ടുവന്നത്. തന്റെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ ദൂരക്കൂടുതലും രണ്ട് മതത്തിന്റെ പേരില്‍ പിന്നീടുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ കരുതിയും വിവാഹം വേണ്ടെന്നുവന്നു. അനുഷയുടെ വീട്ടുകാര്‍ വീണ്ടും ആലോചനയുമായി വന്നതോടെ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നുവെന്ന് ബാദുഷ പറയുന്നു.

ജനുവരി 26 ന് രണ്ട് മതാചാരപ്രകാരവും വിവാഹ നിശ്ചയം നടത്തി. സെപ്റ്റംബര്‍ പതിമൂന്നിനാണ് വിവാഹം തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ വിവാഹം ഡിസംബര്‍ പതിമൂന്നാം തീയതിയിലേക്ക് മാറ്റി. രണ്ട് മതാചാരപ്രകാരവും വിവാഹിതനാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചു. നേരിട്ട് ആരും ഒരു പ്രശ്‌നവും പറഞ്ഞിട്ടില്ല. പതിമൂന്നിന് പാലായില്‍ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടന്നു. താലികെട്ട് ചടങ്ങും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. മതമൗലിക വാദികള്‍ രം?ഗത്തെത്തി. ഒരു മുസ്ലീമായ താന്‍ ഹിന്ദു പെണ്‍കുട്ടിയെ എങ്ങനെ വിവാഹം ചെയ്തു എന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നതെന്ന് ബാദുഷ പറഞ്ഞു.

 

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം നടന്നതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇതിനിടെ പതിനാലാം തീയതി രജിസ്റ്റര്‍ മാര്യേജ് നടന്നു. പതിനഞ്ചാം തീയതി മാര്യേജ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പതിനാറാം തീയതിയിലെ വിവാഹം നടക്കാതിരിക്കാന്‍ പല ശ്രമങ്ങളും ഉണ്ടായി. കല്ല്യാണം മുടങ്ങിയെന്ന് അറിഞ്ഞല്ലോ എന്നൊക്കെ പലരും വീട്ടുകാരോട് വന്നു ചോദിച്ചു. വിവാഹം നടക്കുമെന്നു തന്നെയായിരുന്നു അവര്‍ക്ക് നല്‍കിയ മറുപടി. പതിനഞ്ചാം തീയതി അര്‍ദ്ധരാത്രിവരെ പ്രശ്‌നങ്ങള്‍ ഉണ്ടായി. നിക്കാഹ് തീരുമാനിച്ച പതിനാറിന് മണ്ഡപത്തില്‍ എത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. വിവാഹം മുടങ്ങിയെന്ന പ്രചാരണം പലരും വിശ്വസിച്ചിരുന്നു. പിന്നീട് രണ്ട് മണിക്കൂറൊക്കെ കഴിഞ്ഞാണ് ആളുകള്‍ വന്നു തുടങ്ങിയതെന്നും ബാദുഷ വ്യക്തമാക്കി.

ആദ്യമൊക്കെ മഹല്ല് കമ്മറ്റിക്ക് എതിര്‍പ്പുണ്ടായിരുന്നു. മഹല്ല് കമ്മറ്റിക്കുമേലുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു അത്. പിന്നീട് കാര്യങ്ങള്‍ മനസിലാക്കി മഹല്ല് കമ്മിറ്റിക്കാരും വിവാഹത്തിന് സഹകരിച്ചു. വിചാരിച്ചതിലും നല്ല രീതിയിലാണ് വിവാഹം നടന്നത്. എന്നാല്‍ ഇപ്പോഴും സൈബര്‍ ആക്രമണമുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ പലരും മോശം കമന്റിട്ടു. തെറി വാക്കുകളാണ് പലരും ഉപയോ?ഗിച്ചത്. നേരിട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. പക്ഷേ സൈബര്‍ ആക്രമണത്തിന് പ്രതിവിധിയില്ലെന്നും ബാദുഷ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :