കോളജുകള്‍ അടുത്ത മാസം ആദ്യം തുറക്കും
കേരളത്തില്‍ കോളജുകള്‍ അടുത്ത മാസം ആദ്യം തുറക്കും. ജനുവരി നാലിനാണ് കോളജുകള്‍ തുറക്കുക. പി ജി ക്ലാസുകള്‍, അഞ്ച് ആറ് സെമസ്റ്റര്‍ ക്ലാസുകളും തുടങ്ങും. ഒരു ക്ലാസില്‍ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ വീതമേ ഉണ്ടാകാന്‍ പാടുള്ളു. ശനിയാഴ്ചയും പ്രവര്‍ത്തി ദിനമായിരിക്കും. കോളജ് തുറക്കലിന് മുന്നോടിയായി അധ്യാപകര്‍ ഈ മാസം 28 മുതല്‍ കോളജിലെത്തണമെന്നും നിര്‍ദേശമുണ്ട്.
ക്ലാസുകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായിരുന്നു. കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. കൂടാതെ സ്‌കൂളുകളില്‍ പത്താം ക്ലാസ് , പ്ലസ് ടു എന്നി ക്‌ളാസുകള്‍ ആരംഭിക്കുന്നതിനും ആലോചനയുണ്ട്.