മലയാളികളുടെ ‘അമ്മ മനസ്സിന്’ ചങ്ങാതിക്കൂട്ടത്തിന്റെ അനുശോചനം
സൂറിക്ക്: സ്വിറ്റസര്‍ലണ്ടിലെ സഹൃദയ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആയ സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹയായ സുഗതകുമാരി ടീച്ചര്‍ പെയ്‌തൊഴിഞ്ഞ ഒരു രാത്രി മഴപോലെ അരങ്ങൊഴിഞ്ഞു.
തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍ തളിര്‍ മാസികയുടെ പത്രാധിപര്‍. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി അങ്ങനെ നിരവധി സാമൂഹിക സാംസ്‌കാരിക വേദികളില്‍ നിറ സാന്നിദ്ധ്യം ആയിരുന്ന ടീച്ചറിന്റെ വേര്‍പാട് മലയാളക്കരക്ക് തീരാ നഷ്ടമാണെന്ന് ചങ്ങാതിക്കൂട്ടം അനുസ്മരിച്ചു.