പാലക്കാട്ട് യുവാവിനെ ഭാര്യ വീട്ടുകാര്‍ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം
പാലക്കാട്ട് ദുരഭിമാനകൊലപാതകം . തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യയുടെ അമ്മാവനാണു കൊലപാതകം നടത്തിയത് എന്ന് പോലീസ് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളും അനീഷിന്റെ ഭാര്യ പിതാവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഒളിവില്‍ പോയ ഭാര്യപിതാവിനായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ഇന്ന് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.
അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടി വീട് വിട്ടു വന്നത്. ഇതാകാം കൊലപാതകത്തിന് കാരണം എന്ന് പോലീസ് പറയുന്നു.