തിരുവനന്തപുരത്ത് സി പി എം പ്രവര്‍ത്തക്ക് വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരത്ത് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രദീപ്, ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സി.പി.എം.ലോക്കല്‍ കമ്മറ്റി അംഗമാണ് പ്രദീപ്. ഡി.വൈ.എഫ്.ഐ. നേതാവാണ് ഹരികൃഷ്ണന്‍. പേട്ടയ്ക്കടുത്തുള്ള ചാക്കയില്‍ വച്ചാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സി.പി.എം. ആരോപിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഇലക്ഷന് ശേഷം ഇരു വിഭാഗങ്ങളും തമ്മില്‍ നേരിയ സംഘര്‍ഷം നിലനിന്നിരുന്നു.