ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ കോവിഡ് പോസിറ്റീവ് ; വിദഗ്ധപരിശോധന നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി
ബ്രിട്ടണില്‍ നിന്ന് വന്ന എട്ട് പേര്‍ക്ക് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് പരിശോധിക്കാന്‍ സ്രവം പൂനെയിലേക്ക് അയച്ചു. അതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തമാകാനുണ്ടെന്നും കേരളത്തില്‍ കോവിഡ് രോഗികളില്‍ വര്‍ധന ഉണ്ടായെന്നും എന്നാല്‍ ഉണ്ടാവുമെന്ന് കരുതിയത്ര വര്‍ധതയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. വൈറസിന് ജനിതക മാറ്റം വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തമാകാനുണ്ട്. അതിനാല്‍ വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഷിഗല്ല ഭീതി വേണ്ട, ശുചിത്വ പാലിക്കുക മാത്രമാണ് ചെറുക്കാനുള്ള വഴിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചില വൈറസുകള്‍ ജനിതകമാറ്റം സംഭവിച്ചാല്‍ അപകടകാരികള്‍ അല്ലാതായി മാറാനും സാധ്യതയുണ്ട്. എന്നാല്‍ ചിലത് ജനിതകമാറ്റം സംഭവിച്ചാല്‍ അപകടകാരികളായി മാറാം. ശ്രദ്ധയോടെ ഇരിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോംവഴി.ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ അതീവ ജാഗ്രതയില്‍ തന്നെയാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളിലെല്ലാം ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു