മോഷ്ട്ടാവ് എന്ന് ആരോപിച്ചു തമിഴ് നാട്ടില്‍ ആള്‍ക്കൂട്ടം മലയാളി യുവാവിനെ തല്ലിക്കൊന്നു
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്നു സംശയിച്ച് ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ഇരുവരും ചേര്‍ന്ന് വീട് കുത്തിതുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റയുവാക്കളെ പൊലീസ് എത്തിആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ദീപുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അരവിന്ദനെ ജിയാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഇവര്‍ മോഷണം നടത്തിയോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ എന്തിനാണ് തിരുച്ചിറപ്പള്ളിയില്‍ എത്തിയതെന്നതും വ്യക്തമല്ല.