മക്കളെ റോഡില്‍ ഇറക്കി വിട്ടതിന് ശേഷം കാമുകനൊപ്പം മുങ്ങിയ അമ്മയെ പോലീസ് പൊക്കി

മക്കളെ പെരുവഴിയില്‍ ഉപേ?ക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശി ബീനയാണ് കടമനിട്ടയില്‍ വെച്ച് പിടിയിലായത്. ഇവരുടെ ഒന്‍പതും, പതിമൂന്നും വയസ്സുള്ള കുട്ടികളെയാണ് റോഡില്‍ ഉപേക്ഷിച്ചു ഇവര്‍ കാമുകനൊപ്പം മുങ്ങിയത്. ഡിസംബര്‍ 14ന് മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയതാണ് ബീന. പക്ഷെ ബന്ധു വീടിന് സമീപത്തെ റോഡില്‍ മക്കളെ ഉപേക്ഷിച്ച് അവിടെ കാത്തു നിന്ന കാമുകന്‍ രതീഷിനൊപ്പം കടക്കുകയായിരുന്നു. തുടര്‍ന്ന് രാമേശ്വരത്തും ബംഗളൂരിലുമടക്കം കറങ്ങി. കറക്കം കഴിഞ്ഞ കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടിലെത്തുമ്പോഴായിരുന്നു പോലീസിന്റെ പിടിയിലായത്.

ഇരുവരും ഉപയോഗിച്ചിരുന്ന സിമ്മുകള്‍ മാറ്റിയിരുന്നതിനാല്‍ പോലീസിന് പ്രതികളെ കണ്ടെത്തുന്നതില്‍ അല്‍പ്പം കാലതാമസം നേരിട്ടു. പിന്നീടാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ഇവരെ കണ്ടെത്തിയത്. ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ്സെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നിരവധി കേസ്സുകളില്‍ പ്രതിയാണ് രതീഷ്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിത ജയിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലേക്കുമാണ് മാറ്റിയത്.