എ ആര്‍ റഹ്മാന്റെ മാതാവ് അന്തരിച്ചു

പ്രമുഖ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം അന്തരിച്ചു.96 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് തന്നെ മൃതദേഹം സംസ്‌കരിക്കും. മലയാളത്തിലെ പഴയകാല പ്രശസ്ത സംഗീത സംവിധായകനായിരുന്ന രാജഗോപാള്‍ കുലശേഖരനെന്ന ആര്‍ കെ ശേഖരാണ് കരീമ ബീഗത്തിന്റെ ഭര്‍ത്താവ്. മലയാളത്തില്‍ 57 സിനിമകളിലായി 127 ഗാനങ്ങള്‍ കുലശേഖരന്‍ ചിട്ടപ്പെടുത്തിട്ടുണ്ട്. 1964ല്‍ പഴശ്ശി രാജ എന്ന സിനിമയക്കായി ചൊട്ട മുതലെ ചുടല വരെ എന്ന ഗാനമാണ് കുലശേഖരന്‍ അദ്യമായി സംഗീത സംവിധാനം ചെയ്തത്. 1976ല്‍ ആര്‍.കെ ശേഖര്‍ അന്തരിച്ചു.

റഹ്മാനെ പ്രീ ഡിഗ്രക്ക് പഠിക്കാന്‍ വിടാതെ സംഗീത ലേകത്തിലേക്ക് അയക്കുകയായിരുന്ന മാതാവാ കരീമ ബീഗം. 2008ല്‍ സ്ലം ഡോഗ് മില്ല്യണെയര്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് റഹ്മാന് മികച്ച സംഗീത സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. തന്റെ അമ്മയുടെ തീരുമാനമാണ് തന്നെ സംഗീത ലോകത്തില്‍ എത്തിച്ചതെന്ന് നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ ഇന്റവ്യൂവില്‍ റഹ്മാന്‍  പറഞ്ഞിട്ടുണ്ട്.