അമേരിക്കയില്‍ മാറ്റത്തിന്റെ കാറ്റ് ; രേഖകള്‍ ഇല്ലാത്ത 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വ ബില്‍ അവതരിപ്പിക്കാനൊരുങ്ങി കമല ഹാരിസ്
ഭരണ കൂടത്തിന്റെ മാറ്റം അമേരിക്കയിലെ ജനങ്ങള്‍ക്ക് നല്ല കാലം കൊണ്ട് വരുന്നു. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ ജീവിക്കുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ കൊണ്ടുവരുമെന്ന് യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കമല ഹാരിസ് വ്യക്തമാക്കി. ബൈഡനുമൊത്ത് അമേരിക്കയെ കോവിഡിന്റെ പിടിയില്‍ നിന്നും രക്ഷിക്കുകയായിരിക്കും ആദ്യം താന്‍ മുന്‍ഗണന നല്‍കുന്നതെന്നും കമല ഹാരിസ് ട്വിറ്ററിലൂടെ പറഞ്ഞു.
ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രതികരണത്തെ ശക്തിപ്പെടുത്തുന്നതിനാണ് 2015ല്‍ പാരീസ് കരാര്‍ തയ്യാറാക്കിയത്. ഈ നൂറ്റാണ്ടിലെ ആഗോള താപനില 2സി യില്‍ താഴെ നിലനിര്‍ത്താനും താപനില വര്‍ദ്ദനവ് 1.5സി യായി പരിമിതപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടത്താനുമാണ് ലക്ഷ്യമിട്ടത്. ട്രംപ് ഭരണ കൂടം നടത്തിവന്നിരുന്ന ജന ദ്രോഹ പരിപാടികള്‍ എല്ലാം പിന്‍വലിക്കാന്‍ ഉള്ള തീരുമാനത്തിലാണ് ബൈഡന്‍ എന്ന പ്രതീക്ഷകള്‍ക്ക് ഉറപ്പ് തരുന്ന തീരുമാനങ്ങള്‍ ആണ് അമേരിക്കയില്‍ നിന്നും കേള്‍ക്കുന്നത്.