വീണ്ടും ഞെട്ടിച്ചു പാലാ ; മാണി സി.കാപ്പന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് പി.ജെ ജോസഫ്

പാലാ രാഷ്ട്രീയത്തില്‍ ജോസഫ് പക്ഷത്തിന്റെ വന്‍ ട്വിസ്റ്റ് . പാലാ നിയമസഭാ സീറ്റില്‍ നിന്നും മാണി.സി.കാപ്പന്‍ മത്സരിക്കാന്‍ സാധ്യത.ജോസഫ് വിഭാഗം തങ്ങളുടെ സീറ്റ് എന്‍.സി.പിക്ക് വിട്ടുനല്‍കാനാണ് സാധ്യതയെന്നാണ് സൂചന. എന്‍.സി.പിയുടെ പേരില്‍ തന്നെ കാപ്പന്‍ മത്സരിക്കുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തന്റെ നിഗമനവും ഇത് തന്നെയാവുമെന്ന് പി.ജെ ജോസഫ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. തൊടുപുഴ നഗരസഭ ഒരുവര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിശ്വാസം. നിലവില്‍ എല്‍.ഡി.എഫില്‍ ഉണ്ടായിട്ടും തിരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് മാണി.സി.കാപ്പന്‍ നേരത്തെ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു.
ജോസിന്റെ വരവോടെ കടുത്ത അവഗണനയാണ് എല്‍.ഡി.എഫില്‍ തങ്ങള്‍ നേരിടുന്നതെന്ന വിമര്‍ശനമായിരുന്നു കാപ്പന്‍ ഉയര്‍ത്തിയത്.

അതേസമയം വിമര്‍ശനങ്ങളില്‍ എന്‍സിപിക്കെതിരെ ജോസ് കെ മാണിയും രംഗത്തെത്തിയിരുന്നു.പാലായില്‍ മാത്രമല്ല സംസ്ഥാനത്ത് ഉടനീളം സീറ്റ് വിഭജനം എന്‍.സിപിയെ ചൊടിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 400ലധികം സീറ്റുകളിലായിരുന്നു എന്‍സിപി മത്സരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി 165 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചത്. എല്‍ഡിഎഫ് ഞങ്ങളോട് കാണിച്ച അവഹേളനത്തോട് ശക്തമായ പ്രതിഷേധമുണ്ട്. ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും മാണി സികാപ്പന്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം പാലാ സീറ്റില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പിജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കാ നില്ലെന്ന് എന്‍.സി.പി സംസ്ഥന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ പറഞ്ഞു. ജോസഫിന്റെ പ്രസ്താവനെയെക്കുറിച്ച് അറിയില്ലെന്നാണ് പീതാംബരന് പറഞ്ഞത്.