ജാക്‌സണ്‍ പുല്ലേലിയുടെ മാതാവ് സെലിന്‍ ജോര്‍ജ് നിര്യാതയായി
മുരിങ്ങൂര്‍/വിയന്ന: ഓസ്ട്രിയയിലെ അന്തരാഷ്ട്ര ആണവോര്‍ജ്ജ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജാക്‌സണ്‍ പുല്ലേലിയുടെ മാതാവ് സെലിന്‍ ജോര്‍ജ് നിര്യാതയായി. 86 വയസ്സായിരുന്നു. ഡിസംബര്‍ 31ന് രാവിലെ 10:30നായിരുന്നു വേര്‍പാട്. പരേതനായ പി. സി. ജോര്‍ജ്ജ് പുല്ലേലിയാണ് ഭര്‍ത്താവ്.
ഏതാനും ആഴ്ചകളായി വാര്‍ദ്ധക്യ ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു. മൃതസംസ്‌കാരം 2021 ജനുവരി 1ന് രാവിലെ 9:30ന് മുരിങ്ങൂര്‍ സാന്‍ജോനഗറിലെ സെന്റ് ജോസഫ് പള്ളിയില്‍ ആരംഭിക്കും.
മക്കള്‍:
മേരി ജോസഫ് മൈലപ്പറമ്പില്‍ & പരേതനായ ജോസഫ് മൈലപ്പറമ്പില്‍
ജാക്‌സണ്‍ പുല്ലേലി & എല്‍സി (വിയന്ന)
ജോണി പുല്ലേലി & പൗളി