ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ആയ കോവാക്സിനും അനുമതി നല്‍കാന്‍ ശുപാര്‍ശ

രാജ്യത്തു കൊറോണ വാക്‌സിന്റെ ഡ്രൈ റണ്‍ ആരംഭിച്ചതിനു പിന്നാലെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി. വാക്സിന്‍ നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതി വിദഗ്ധ സമിതിയാണ് നല്‍കിയത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ) ശുപാര്‍ശ നല്‍കിയത്. ഡിസിജിഐ അനുമതി ലഭിച്ചാല്‍ വാക്സിന്‍ വിതരണം തുടങ്ങാനാകും.

ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കോവാക്സിന്റേത് തയ്യാറായിക്കഴിഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്ന വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധസമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു.